ചൈനീസ് ആപ്പുകള്‍ ഇന്ത്യയെ  തകര്‍ക്കും-ആര്‍.എസ്.എസ് 

ബെംഗളുരു-ടിക് ടോക്കിനും ഹലോയ്ക്കുമെതിരെ ആര്‍എസ്എസ്. ബെംഗളൂരുവില്‍ ചേര്‍ന്ന ആര്‍എസ്എസ് സാമ്പത്തിക വിഭാഗം സ്വദേശി ജാഗരണ്‍ മഞ്ചാണ്ഈ സോഷ്യല്‍ മീഡിയകള്‍ക്ക് വിലക്കേര്‍പ്പെടുത്തണം എന്ന ആവശ്യമുയര്‍ത്തിയത്. ഇരുവരും ചൈനീസ് കമ്പനികളാണ് എന്നും രാജ്യ സുരക്ഷയ്ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ഭീഷണിയാണ് എന്നുമാണ് ആര്‍എസ്എസിന്റെ പക്ഷം.രാജ്യത്തെ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന വിദേശ ഫണ്ടുകളുടെ കാര്യത്തില്‍ ഇപ്പോള്‍ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിയമനിര്‍മാണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് എസ്‌ജെഎം പറയുന്നു. ഈ ആവശ്യമുന്നയിച്ചുകൊണ്ട് അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിട്ടുണ്ട്.നേരത്തെ ചൈനീസ് കമ്പനികളായ വാവേക്കെതിരെ അമേരിക്കന്‍ സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വാവേ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം. എന്നാല്‍ പിന്നീട് ട്രംപ് നിലപാട് തിരുത്തുകയും വാവേയെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ട്രംപ് ഭരണകൂടം ആദ്യം സ്വീകരിച്ച നിലപാടിന് സമാനമാണ്
ഇക്കാര്യത്തില്‍ആര്‍എസ്എസ് ആവര്‍ത്തിക്കുന്നത്. ചൈനീസ് കമ്പനികളിലേക്ക് വന്‍ സാമ്പത്തിക നിക്ഷേപമാണ് വരുന്നത്. ഇത് ഇന്ത്യയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഭീഷണിയാണ് എന്നും ആര്‍എസ്എസ് പറയുന്നു.

Latest News