Sorry, you need to enable JavaScript to visit this website.

സൗദിയില്‍ നമസ്‌കാര സമയങ്ങളില്‍ കടകള്‍ തുറക്കാന്‍ അനുമതിയില്ല

ജിദ്ദ- സൗദിയില്‍ 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നല്‍കിയ അനുമതിയുടെ ഭാഗമായി നമസ്‌കാര സമയങ്ങളിലും കടകള്‍ അടച്ചിടേണ്ടി വരില്ലെന്ന റിപ്പോര്‍ട്ട്  അധികൃതര്‍ നിഷേധിച്ചു.

നമസ്‌കാര സമയങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രിസഭ കൈക്കൊണ്ട തീരുമാനവുമായി ഇതിനു ബന്ധമില്ലെന്നും മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ ഖാലിദ് അല്‍ദുഗൈഥിര്‍ പറഞ്ഞു.

മന്ത്രിസഭാ തീരുമാനത്തിന്റെ ഉദ്ദേശ്യം വ്യാപാര സ്ഥാപനങ്ങള്‍ രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്നതാണ്. നമസ്‌കാര സമയത്ത് അടച്ചിടുകയെന്നത് മറ്റു ചില വ്യവസ്ഥകള്‍ക്ക് അടിസ്ഥാനമാക്കിയാണെന്ന്  അദ്ദേഹം പറഞ്ഞു.

 

Latest News