ദുബായ് എക്‌സ്‌പോ: വമ്പന്‍ ഗതാഗത സൗകര്യങ്ങള്‍ ഒരുങ്ങുന്നു

ദുബായ്- എക്‌സ്‌പോ 2020 നായി ദുബായ് തയാറെടുക്കുന്നു. ഇതിനായുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളും പുരോഗമിക്കുകയാണ്. ചിലതെല്ലാം അന്തിമഘട്ടത്തിലേക്ക് നീങ്ങി.എക്‌സ്‌പോ വേദിക്കു സമീപത്തു കൂടിയുള്ള റൂട്ട് 2020 മെട്രോ പാത ഏറെക്കുറെ പൂര്‍ത്തിയായി. ഇതുവഴി മണിക്കൂറില്‍ 44,000 പേര്‍ക്കു യാത്ര ചെയ്യാനാകും.
ദുബായ് സൗത്തിലെ എക്‌സ്‌പോ വേദിയുടെ മൂന്ന് പ്രവേശന കവാടങ്ങള്‍, മെട്രോ സ്‌റ്റേഷന്‍ എന്നിവയോടനുബന്ധിച്ചു 30,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകും. പ്രധാന മെട്രോ സ്‌റ്റേഷനുകളില്‍ നിന്നുള്‍പ്പെടെ എക്‌സ്‌പോ വേദിയിലേക്ക് 15 മിനിറ്റ് ഇടവിട്ട് 724 ബസുകള്‍ സര്‍വീസ് നടത്തും. ടാക്‌സികള്‍, ട്രെയിനുകള്‍ എന്നിവയുമുണ്ടാകും.
എക്‌സ്‌പോ വേദിയിലേക്കും തിരികെയുമുള്ള യാത്രക്കും പാര്‍ക്കിംഗിനുമുള്ള സമഗ്ര രൂപരേഖ തയാറാക്കിയതായി പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി സി.ഇ.ഒ അഹമ്മദ് ഹാഷിം ബഹ്‌റൂസിയാന്‍ പറഞ്ഞു. രാജ്യാന്തര വിമാനത്താവളങ്ങളില്‍നിന്നുള്ള റോഡുകള്‍ നവീകരിക്കുകയും കൂടുതല്‍ പാതകളും പാലങ്ങളും നിര്‍മിക്കുകയും ചെയ്തതായും അദ്ദേഹം അറിയിച്ചു.

 

Latest News