കണ്ണൂർ-ബംഗളൂരു സെക്ടറിൽ കൂടുതൽ വിമാനങ്ങൾ 

കണ്ണൂർ വിമാനത്താവളത്തിൽനിന്നും ബംഗളൂരുവിലേക്ക് അധിക വിമാന സർവ്വീസുകൾ. ഈ മാസം 15 മുതൽ ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവ്വീസ് നടത്തുക. ഉച്ചയ്ക്ക് 12.40 ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം 1.40 ന് ബംഗളൂരുവിൽ എത്തുന്ന രീതിയിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. തിരിച്ച് ഉച്ചയ്ക്ക് 02.15 ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 03.15 ന് കണ്ണൂരിൽ എത്തുകയും ചെയ്യും. ഒക്ടോബർ 26 വരെയാണ് ഈ സമയ ക്രമീകരണം. അതേസമയം ഗോ എയറിന്റെ ദുബായിലേക്കുളള പ്രതിദിന സർവീസ് ഈ മാസം 25 ന് ആരംഭിക്കും.

Latest News