Sorry, you need to enable JavaScript to visit this website.

11കാരിയുടെ കയ്യിൽ നിന്ന് ഐഫോൺ പൊട്ടിത്തെറിച്ചു

കാലിഫോർണിയ- പതിനൊന്നുകാരിയുടെ കയ്യിലിരുന്ന ഐഫോൺ പൊട്ടിത്തെറിച്ചു. ഐഫോൺ 6 ആണ് അമിത ചൂടുകൊണ്ട് പൊട്ടിത്തെറിച്ചത്. കാലിഫോർണിയയിലാണ് സംഭവം. കയ്യിൽ വെച്ച് ഫോൺ ഉപയോഗിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതോടെ ബെഡിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തിൽ 11കാരിയായ കെയ്‌ല റാമോസ് അദ്‌ഭുതകരമായാണ് രക്ഷപ്പെട്ടത്.  

      കിടപ്പുമുറിയിലിരുന്ന് ഫോൺ ഉപയോഗിക്കുന്നതിനിടെയാണ് സംഭവം. ഇതിനു തൊട്ട് മുൻപ് യൂട്യൂബ് വീഡിയോകൾക്ക് വേണ്ടിയും, ഗെയിമുകൾ വേണ്ടിയും മൊബൈൽ ഉപയോഗിച്ചിരുന്നു. ഏതായാലും പൊട്ടിത്തെറിക്ക് ശേഷം ഐഫോൺ അധികൃതരുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. ചിത്രങ്ങളും വിവരങ്ങളും കത്തിയ ഫോണും റീട്ടെയിലറിലേക്ക് അയയ്ക്കാൻ ആപ്പിൾ നിർദ്ദേശം നൽകിയെന്നും കെയ്‌ലയുടെ അമ്മ മരിയ അഡാറ്റ പറഞ്ഞു. ഇതോടൊപ്പം ആപ്പിൾ പുതിയ ഫോൺ നൽകുമെന്ന് അറിയിച്ചതായും അഡാറ്റ പറഞ്ഞു. ഫോൺ അമിതമായി ചൂടായിരുന്നുവെന്നും ഇതായിരിക്കാം പൊട്ടിത്തെറിക്കാൻ കാരണമെന്നുമാണ് പ്രാഥമിക റിപ്പോർട്ട്. രണ്ടു വർഷം മുൻപ് ഐഫോൺ 7 പൊട്ടിത്തെറിച്ച വാർത്തയും പുറത്തുവന്നിരുന്നു. 2017 ൽ പുതിയ വീഡിയോ ഷൂട്ട്‌ ചെയ്യുന്നതിനിടെ ഐഫോൺ 8 പ്ലസ് പൊട്ടിതെറിച്ചിരുന്നു. 2016 ൽ വിദ്യാർത്ഥിയുടെ കീശയിൽ നിന്നും 6 പ്ലസും പൊട്ടിത്തെറിച്ചിരുന്നു.  

Latest News