Sorry, you need to enable JavaScript to visit this website.

വാര്‍ഡന്റെ മാനസിക പീഡനം; 15 കാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

ഇടുക്കി- ഹോസ്റ്റലില്‍ വാര്‍ഡന്റെ മാനസിക പീഡനത്തെത്തുടര്‍ന്ന് പത്താം ക്ലാസുകാരന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അഞ്ചുനാട്ടിലെ ഹോസ്റ്റല്‍ മുറിയില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിയെ മറയൂര്‍ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലും എത്തിച്ചു. സ്ഥിതി ഗുരുതരമായി തുടര്‍ന്നതിനാല്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരാഴ്ച മുമ്പാണ് ഹോസ്റ്റലില്‍ കുട്ടി വിഷം കഴിച്ചത്. അടിമാലി ആശുപത്രിയില്‍ നിന്നും വിവരം ലഭിച്ച മറയൂര്‍ പോലീസ് കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ പേരില്‍ ജുവനൈല്‍ ആക്ട് 75 അനുസരിച്ച് കേസെടുത്തു അന്വേഷിച്ചു വരുന്നു. ഹോസ്റ്റല്‍ വാര്‍ഡന്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി മാനസികമായി പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ പരാതി. കുടുംബത്തിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ വീട്ടിലേക്ക് വിടാതെ വന്നതിനാലാണ് കുട്ടി വിഷം കഴിച്ചത്. എന്നാല്‍ കുട്ടിയുടെ അച്ഛന്‍ കുട്ടിയെ വിടേണ്ടെന്ന് ഫോണിലൂടെ പറഞ്ഞതിനാലാണ് വിടാതിരുന്നതെന്ന് ഹോസ്റ്റല്‍ അധികൃതര്‍ പറയുന്നു.

 

Latest News