നെടുമ്പാശ്ശേരിയില്‍ എട്ട് ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

നെടുമ്പാശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച എട്ട് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവും മൊബൈലും മൊബൈല്‍ ബാറ്ററിയും കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ഇന്നലെ കൊച്ചിയിലെത്തിയ വിദേശ യാത്രക്കാരായ രണ്ട് മലപ്പുറം സ്വദേശികളില്‍ നിന്നാണ് ഇവ പിടികൂടിയത്. ഇന്നലെ രാവിലെ ദുബായില്‍നിന്ന് എത്തിയ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരനായ മലപ്പുറം സ്വദേശിയില്‍ നിന്ന് നാല് ലക്ഷം വില വരുന്ന 128 ഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. പിന്നീട് ക്വാലാലംപുരില്‍ നിന്നും എത്തിയ എയര്‍ഏഷ്യ വിമാനത്തില്‍ വന്ന മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍നിന്ന് ഏകദേശം നാല് ലക്ഷം രൂപ വിലവരുന്ന 14 മൊബൈലും 20 ബാറ്ററിയും കസ്റ്റംസ് പിടികൂടി. ഇയാള്‍ ചൈനയില്‍നിന്ന് ക്വാലാലംപൂരില്‍ പോയശേഷമാണ് കൊച്ചിയിലെത്തിയത്.

 

Latest News