Sorry, you need to enable JavaScript to visit this website.

റിസർവ് ബാങ്ക് നിയമങ്ങൾ ലംഘിച്ചതിന് എസ് ബി ഐ ക്ക് 7 കോടി പിഴ

ന്യൂദൽഹി- ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് റിസർവ് ബാങ്ക് ഏഴു കോടി പിഴ ഈടാക്കി. റിസർവ് ബാങ്ക് നിയമങ്ങൾ പാലിക്കാത്തതായി കണ്ടെത്തിയതിനെ തുടർന്നാണ് പിഴ. കറന്റ് അക്കൗണ്ടുകൾ തുറക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള പെരുമാറ്റച്ചട്ടം, സെൻട്രൽ റിപോസിറ്ററി ഓഫ് ഇൻഫർമേഷനിൽ വലിയ ക്രെഡിറ്റുകളെക്കുറിച്ചുള്ള ഡാറ്റ റിപ്പോർട്ടുചെയ്യൽ, വഞ്ചനാ കുറ്റങ്ങൾ റിപ്പോർട്ട് ചെയ്യൽ എന്നിവയിലടക്കം  വിവിധ നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് റിസർവ് ബാങ്കിന്റെ നടപടി. 
     റിസർവ് ബാങ്കിന്റെ വിവിധ വകുപ്പുകളുടെ അധികാരം മുൻനിർത്തിയാണ് എസ് ബി ഐക്ക് വൻ പിഴ ചുമത്തിയത്. 2017 മാർച്ചിൽ ആർ ബി ഐ നടത്തിയ പരിശോധനയിലാണ് വിവിധ മേഖലകളിൽ നിയമ ലംഘനം നടത്തിയതായി കണ്ടെത്തിയത്. തുടർന്ന് ബാങ്കിന് വിശദീകരിക്കുവാനുള്ള സമയവും റിസർവ് ബാങ്ക് നൽകിയിരുന്നു. തുടർന്നാണ് നടപടികൾ കൈകൊണ്ടത്. എസ് ബി എ മറുപടി ലഭിച്ച ശേഷം തൃപ്തികരമാകാത്തതിനെ തുടർന്ന് നിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ പിഴ ചുമത്തണമെന്ന തീരുമാനത്തിലേക്ക് ആർ ബി ഐ എത്തിച്ചേരുകയുമായിരുന്നു.  

Latest News