ബാബ്‌രി മസ്ജിദ് ഗൂഢാലോചന: വിചാരണ കോടതി ആറു മാസം കൂടി സമയം ചോദിച്ചു

ന്യൂദല്‍ഹി- ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ.അദ്വാനി, എം. എം ജോഷി തുടങ്ങിയവര്‍ പ്രതികളായ ബാബ്‌രി മസ്ജിദ് ഗൂഢാലോചനാ കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി നല്‍കണമെന്ന് വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 30 ന് അവസാനിക്കുന്ന കാലാവധി നീട്ടണമെന്നാണ് പ്രത്യേക കോടതി ജഡ്ജി ആവശ്യപ്പെട്ടത്. എല്ലാ ദിവസവും വിചാരണ നടത്തി രണ്ട് വര്‍ഷം കൊണ്ട് കേസ് തീര്‍ക്കണമെന്ന് 2017 ഏപ്രില്‍ 19 ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് പുറപ്പെടുവിക്കുന്നതു വരെ പ്രത്യേക ജഡ്ജിയുടെ കാലാവധി നീട്ടുന്ന കാര്യത്തില്‍ 19 ന് മറുപടി നല്‍കാന്‍ ജസ്റ്റിസ് ആര്‍.എഫ്. നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് യു.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ബാബ്‌രി മസ്ജിദിന്റെ ധ്വംസനം രാജ്യത്തിന്റെ മതേതര ഘടന തന്നെ ഉലച്ച സംഭവമാണെന്നും വി.വി.ഐ.പി പ്രതികള്‍ക്കെതിരെ ഗൂഢാലോചനാ കുറ്റം പുനഃസ്ഥാപിക്കണമെന്നുമുള്ള സി.ബി.ഐയുടെ ആവശ്യമാണ് നേരത്തെ സുപ്രീം കോടതി അനുവദിച്ചിരുന്നത്.

 

Latest News