ദമാം-ദമാം സെക്കന്റ് ഇൻഡസ്ട്രിയൽ ഏരിയയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം നീരോൽപ്പാലം സേദേശി മരിച്ചു. നീരോൽപ്പാലം പറമ്പിൽ പീടിക അബ്ദുൽ ബഷീറാണ്(40) മരിച്ചത്. സിഗ്‌നല്‍ മറികടന്ന് വന്ന പാക്കിസ്ഥാനി സ്വദേശി ഓടിച്ച വാഹനം ബഷീര്‍ ഓടിച്ചിരുന്ന വാനില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.
അപകട സ്ഥലത്ത് വച്ച് തന്നെ മരണവും സംഭവിച്ചു. അല്‍ കോബാര്‍ ഇറാം ഗ്രൂപ്പില്‍ െ്രെഡവര്‍ ആയ ബഷീര്‍ ജീവനക്കാരെ കമ്പനിയില്‍ ജോലിക്കെത്തിച്ച ശേഷം മടങ്ങി വരവെയാണ് അപകടം. മൃതദേഹം ദമാം സെന്‍ട്രല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. മാതാവ് സാഹിദ. ഭാര്യ. ഹസീന. മക്കള്‍. ഹാഷിര്‍. മെഹഫിന്‍. ഷഹ്‌സ. സഹോദരിമാര്‍. ഷബ്‌നാസ്. സാബിറ. ഷമീന