Sorry, you need to enable JavaScript to visit this website.

മാരുതി ബലേനോ തന്നെ മുന്നിൽ  

മുൻ വർഷത്തേക്കാളും വിൽപനയിൽ കുറവുണ്ടായിട്ടും പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ ഇന്ത്യയിൽ വിൽപനയിൽ മാരുതി ബലേനോ തന്നെ മുന്നിൽ. കഴിഞ്ഞ മാസം 13,689 യൂണിറ്റ് ബലേനോ വിറ്റഴിക്കാൻ മാരുതിക്കായി. മുൻവർഷത്തെക്കാൾ 23.31 ശതമാനം കുറവാണിത്. 2018 ജൂണിൽ 17,850 യൂണിറ്റായിരുന്നു ബലേനോയുടെ വിൽപന. പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ 27 ശതമാനം വിപണി വിഹിതവും ബലേനോക്കാണ്. 2015 മുതൽ നിരത്തിലുള്ള ബലേനോയുടെ ആറ് ലക്ഷത്തിലേറെ യൂണിറ്റുകൾ ഇതിനകം ഇന്ത്യൻ നിരത്തിലിറങ്ങിയിട്ടുണ്ട്. ഹ്യുണ്ടായ് ഐ20 ആണ് വിൽപനയിൽ രണ്ടാം സ്ഥാനത്ത്. ഐ20യുടെ 9271 യൂണിറ്റുകൾ ജൂണിൽ വിറ്റഴിച്ചു. മുൻവർഷത്തേക്കാൾ 17.68 ശതമാനം കുറവ്്. 2018 ജൂണിൽ 11,262 യൂണിറ്റായിരുന്നു വിൽപന. 
ജൂൺ ആറ് മുതൽ വിപണിയിലെത്തിയ പുതുമുഖമായ ടൊയോട്ട ഗ്ലാൻസക്കാണ് വിൽപനയിൽ മൂന്നാം സ്ഥാനം. 1919 ഗ്ലാൻസ കഴിഞ്ഞ മാസം വിറ്റഴിക്കാൻ ടൊയോട്ടക്ക് സാധിച്ചു. സുസുക്കി ടൊയോട്ട സഹകരണത്തിന്റെ ഭാഗമായുള്ള ബലേനോയുടെ റീ ബാഡ്ജ് മോഡൽ കൂടിയാണ് പുതിയ ടൊയോട്ട ഗ്ലാൻസ.
ഫോക്‌സ്‌വാഗൺ പോളോക്കാണ് നാലാം സ്ഥാനം. 1450 യൂണിറ്റുകൾ കഴിഞ്ഞ മാസം വിറ്റഴിച്ചു. മുൻവർഷത്തേക്കാൾ 1.47 ശതമാനം വളർച്ച നേടാൻ പോളോക്കായി. 680 യൂണിറ്റോടെ ഹോണ്ട ജാസാണ് തൊട്ടുപിന്നിൽ. 42.13 ശതമാനം ഇടിവ് ജാസിനുണ്ടായി.

Latest News