Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മദ്യപിച്ചെത്തിയ എയർ ഇന്ത്യ പൈലറ്റിന് സസ്‌പെൻഷൻ

ബംഗളുരു- മദ്യപിച്ചെത്തിയ എയർ ഇന്ത്യ പൈലറ്റിന് മൂന്നു മാസത്തെ സസ്‌പെൻഷൻ. ബംഗളുരുവിൽ നിന്നും ദൽഹിയിലേക്ക് പറക്കാനായി ഒരുങ്ങിയ എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റിനാണ് സർവ്വീസിന് തൊട്ടു മുൻപ് നടത്തിയ പരിശോധനയിൽ ആൽക്കഹോൾ അംശം കണ്ടെത്തിയതിനെ തുടർന്ന് വിലക്കേർപ്പെടുത്തിയത്. വിമാനത്തിൽ യാത്രക്കാർ അധികമായതിനാൽ വിമാനത്തിലെ ക്രൂ മെമ്പറായി തന്റെ ചുമതല മാറ്റി നൽകണെമെന്ന് ഇദ്ദേഹം വിമാന അധികൃതരോട് ആവശ്യപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ പരിശോധനക്ക് വിധേയമാക്കിയത്. പരിശോധനയിൽ ഇദ്ദേഹം മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് മൂന്നു മാസത്തേക്കാണ് വിലക്കേർപ്പെടുത്തതെന്നു എയർ ഇന്ത്യ അധികൃതരെ ഉദ്ധരിച്ച് എ എൻ ഐ റിപ്പോർട്ട് ചെയ്‌തു. മറ്റൊരു സംഭവത്തിൽ കഴിഞ മാസം സിഡ്‌നി വിമാനത്താവളത്തിൽ വെച്ച് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും പേഴ്‌സ് അടിച്ചു മാറ്റിയതിനെ തുടർന്ന് ഒരു പൈലറ്റിന് വിലക്കേർപ്പെടുത്തിയിരുന്നു. തുടർച്ചയായ ഉദ്യോഗസ്ഥരുടെ സ്വാഭാവ ദൂഷ്യം എയർ ഇന്ത്യക്ക് നാണക്കേടാകുകയാണ്. 

Latest News