ജയ്‌പൂർ- ജോലി നൽകാനായി എത്തിക്കാമെന്ന് വാഗ്‌ദാനം ചെയ്‌തു വീട്ടിലേക്ക് വിളിച്ചു വരുത്തി മുപ്പത് കാരിയായ വിവാഹിതയായ യുവതിയെ അഞ്ചംഗ സംഘം കൂട്ട ബലാത്സംഗത്തിനിരയാക്കി. രാജസ്ഥാനിലെ കോട്ടയിൽ പ്രേം നഗരറിലാണ് സംഭവം. ജോലി ശരിയാക്കിയിട്ടുണ്ടെന്നും അവിടേക്ക് പോകാനായി തന്റെ വീട്ടിലെത്തണമെന്നും വിളിച്ചറിച്ചറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ യുവതിയാണ് കൂട്ട മാനംഭംഗത്തിനിരയായായതെന്നു പോലീസ് അറിയിച്ചു. ഹോസ്‌റ്റൽ വാർഡൻ തസ്‌തികയിലാണ് ജോലിയുള്ളതെന്നാണ് യുവതിയെ ധരിപ്പിച്ചിരുന്നത്. ഇതനുസരിച്ച് ഇവരുടെ സുഹൃത്ത് കൂടിയായ ദുർഗേഷ് ഗൗതമിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. ദുർഗേഷിന്റെ വീട്ടിൽ യുവതി എത്തിയതിന് പിന്നാലെ രവി, യോഗേഷ്, ശിവശങ്കർ, വിക്രം എന്നിവർ വീട്ടിലെത്തി യുവതിയെ കടന്നു പിടിച്ച് പീഡിപ്പിച്ചതായാണ് കേസ്. തുടർന്ന് യുവതി നൽകിയ പരാതിയിൽ പ്രതികളായ നാല് പേരെ കോട്ട-ഉദൈപൂർ ഹൈവേയിൽ നിന്നും പ്രധാന പ്രതിയായ ദുർഗേഷിനെ കോട്ട നഗരത്തിൽ വെച്ചും പോലീസ് പിടികൂടി. യുവതിയെ മെഡിക്കൽ പരിശോധനക്ക് വിധേയയാക്കി.