ക്രിമിനലുകള്‍ എങ്ങനെ എസ്.എഫ്.ഐയില്‍ എത്തിയെന്ന് അന്വേഷിക്കണം-മന്ത്രി സുധാകരന്‍

മലപ്പുറം- തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ആക്രണം നടത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ മന്ത്രി ജി.സുധാകരന്‍.

ഈ ക്രിമിനലുകള്‍ എങ്ങനെ എസ്.എഫ്.ഐയില്‍ എത്തിയെന്ന് അന്വേഷിക്കണമെന്നും വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതികള്‍ക്ക് പോലീസില്‍ നിയമനം പാടില്ലെന്നും മന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവരൊക്കെ പോലീസില്‍ വന്നാല്‍ എന്തായിരിക്കും സ്ഥിതി? മടിയില്‍ കത്തിയും കഠാരയുമായാണോ എസ്എഫ്.ഐ പ്രവര്‍ത്തകര്‍ പോകുന്നത്? ഞങ്ങളാരും ഒരു ബ്ലേഡ് പോലും കൊണ്ടുപോയിട്ടില്ല-  അദ്ദേഹം പറഞ്ഞു.

അതിനിടെ, വിദ്യാര്‍ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ മൂന്ന് എസ്.എഫ്.ഐക്കാര്‍ കൂടി പോലീസ് പിടിയിലായി. അദൈ്വത്, ആരോമല്‍, ആദില്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. ഒന്നാം പ്രതി ശിവരഞ്ജിത്ത് ഉള്‍പ്പെടെ അഞ്ചുപേര്‍ കൂടി പിടിയിലാവാനുണ്ട്.
എസ്.എഫ്,ഐ പ്രവര്‍ത്തകന്‍ അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന എട്ട് പ്രതികള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

 

Latest News