വാഷിംഗ്ടണ്‍- ആറാം ക്ലാസ് വിദ്യര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപികയ്ക്ക് 20 വര്‍ഷം തടവ്. യുഎസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
അരിസോണയിലെ ഇരുപത്തിയെട്ടുകാരിയായ ഗുഡ്ഡിയര് സ്വദേശിനി ബ്രിട്ട്നി സമോറയക്കാണ് കോടതി ജയില്‍ ശിക്ഷ വിധിച്ചത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ബ്രിട്ട്നി ജയിലിലാണ്. ജയിലില്‍നിന്നു പുറത്തിറങ്ങുന്ന ബ്രിട്ട്നിയെ ലൈംഗിക കുറ്റവാളിയായി റജിസ്റ്റര്‍ ചെയ്യണമെന്നും കോടതി വ്യക്തമാക്കി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതിന് മാതാപിതാക്കള്‍ നല്കിയ പരാതിയിലാണ് ലാസ് ബ്രിസാസ് അക്കാഡമിയിലെ അദ്ധ്യപികയായ ബ്രിട്ട്നി സമോറയെ അറസ്റ്റുചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിക്ക് അശ്ലീല സന്ദേശമയക്കുക, ക്ലാസ് മുറിയില്‍ മറ്റൊരു വിദ്യാര്‍ത്ഥി നോക്കിനില്ക്കുമ്പോള് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്നിവ ചെയ്തെന്നായിരുന്നു പരാതി.
കുട്ടിയുടെ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സെന്‍ട്രി പേരന്റല്‍ കണ്ട്രോള് എന്ന ആപ്പ് വഴിയാണ് മാതാപിതാക്കള്‍ക്കു വിവരം ലഭിച്ചത്. കുട്ടികളുടെ ഫോണില്‍ സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവയെക്കുറിച്ച് മാതാപിതാക്കള്‍ക്ക് അറിയിപ്പു നല്കുന്ന ആപ്പാണിത്.
അറിയിപ്പു ലഭിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് അദ്ധ്യാപിക നിരന്തരം പീഡിപ്പിക്കുന്നതിനെക്കുറിച്ച് കുട്ടി വെളിപ്പെടുത്തിയത്. വര്‍ഷങ്ങളായി വേര്‍പിരിഞ്ഞു കഴിയുന്ന കുട്ടിയുടെ അമ്മയും അച്ഛനും പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മുന്‍പും അദ്ധ്യാപികയുടെ പെരുമാറ്റത്തില്‍ അസ്വാഭവികതയുള്ളതായി കുട്ടികള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും തെളിവുകള്‍ ഇല്ലാത്തതിനാല്‍ നടപടിയെടുക്കാനായില്ലെന്ന് പ്രന്‍സിപ്പാള്‍ അറിയിച്ചു.