റിയാദ്- സൗദി അറേബ്യയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു. 91 ഗ്രേഡ് വില ലിറ്ററിന് 1.44 റിയാലില്‍നിന്ന് 1.53 റിയാലായും 95 ഗ്രേഡ് വില 2.10 റിയിലില്‍നിന്ന് 2.18 റിയാലായും വര്‍ധിപ്പിച്ചതായി സൗദി അറാംകോ അറിയിച്ചു.
ഇന്ധന വിലയും ജല നിരക്കുകളും പരിഷ്‌കരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ അടിസ്ഥാനത്തിലും ആഗോള വില കണക്കിലെടുത്തുമാണ് വര്‍ധനയെന്ന് പ്രസ്താവനയില്‍ തുടര്‍ന്നു.