Sorry, you need to enable JavaScript to visit this website.

ജിസാനില്‍ ശക്തമായ പൊടിക്കാറ്റ്; തിങ്കളാഴ്ച മുതല്‍ മഴക്ക് സാധ്യത-video

ജിസാന്‍- സൗദി അറേബ്യയിലെ ജിസാന്‍ പ്രവിശ്യയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും പൊടിക്കാറ്റ് അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം ബെയ്ശില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച പശ്ചാത്തലത്തില്‍   വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് റെഡ് ക്രസന്റ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ദൃശ്യക്ഷമത കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു വാഹനാപകടങ്ങള്‍.
അതേ സമയം, ശനിയാഴ്ച അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊടിക്കാറ്റിന് ശേഷം തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ വിദഗ്ധന്‍ അലി മശ്ഹൂര്‍ അഭിപ്രായപ്പെട്ടു.
അതിനിടെ, പ്രവിശ്യയിലെ മലമ്പ്രദേശങ്ങളില്‍ ഇടക്കിടെ വൈദ്യുതി തടസ്സം നേരിടുന്നത് പ്രദേശവാസികള്‍ക്ക് ദുരതിമായി.
അല്‍ഈദാബി മേഖലയിലാണ് വൈദ്യുതി തടസ്സം തുടര്‍ക്കഥയായത്. കഴിഞ്ഞ ദിവസം ഈ മേഖലയിലെ ചിലയിടങ്ങളില്‍ തുടര്‍ച്ചയായി 10 തവണയാണ് വൈദ്യുതി വന്നുംപോയുമിരുന്നത്.
ഫൈഫാ മേഖലയിലും വൈദ്യുതി തടസ്സം പതിവാണ്. മഴ പെയ്താല്‍ ഇവിടെ വൈദ്യുതി ഇല്ലാതെയാകുന്നത് സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. കൂടാതെ, പ്രദേശത്ത് വോള്‍ട്ടേജ് ക്ഷാമവും നേരിടുന്നു. ഉഷ്ണകാലമായതിനാല്‍ അധികൃതര്‍ വൈദ്യുതി തടസ്സം നീക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

 

Latest News