കയറുന്നതിനിടെ മെട്രോ ട്രെയിൻ വാതിലിൽ കൈ കുടുങ്ങി; യാത്രക്കാരന് ദാരുണാന്ത്യം

കൊൽക്കത്ത- ട്രെയിനിൽ കയറുന്നതിനിടെ അപ്രതീക്ഷിതമായി വാതിലിൽ കൈ കുടിങ്ങിയതിനെ തുടർന്ന് യാത്രക്കാരൻ മരിച്ചു. കൊൽക്കത്തയിലെ പാർക്ക് സ്‌ട്രീറ്റ്‌ മെട്രോ റയിൽവേ സ്‌റ്റേഷനിൽ വൈകീട്ട് ഏഴോടെയാണ് സംഭവം. അറുപത്തിയാറുകാരനായ സജൽകുമാർ കഞ്ഞിലാൽ ആണ് മരിച്ചത്. പ്ലാറ്റ്‌ഫോമിൽ നി​ന്നു ട്രെ​യി​നി​ലേ​ക്കു ക​യ​റാ​ൻ ശ്ര​മി​ക്ക​വെ സജൽകുമാറിന്റെ കൈ ​ട്രെ​യി​നി​ന്‍റെ വാ​തി​ലി​ന് ഇ​ട​യി​ൽ കുടുങ്ങുകയും ഇതോടപ്പം ട്രെയിൻ സ്‌റ്റേഷനിൽ നിന്നും യാത്ര തുടങ്ങുകയും ചെയ്‌തു. പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽ പെട്ടാണ് മരണം സംഭവിച്ചത്.  ഓട്ടോമാറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഡോർ സെൻസർ പ്രവർത്തന രഹിതമായതാണ് ഡോർ അടയാൻ കാരണമായി കരുതുന്നത്. മെട്രോ അധികൃതർ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

Latest News