Sorry, you need to enable JavaScript to visit this website.

ഗോത്തിയ കപ്പില്‍ പങ്കെടുക്കാന്‍ ജിദ്ദയില്‍നിന്ന് മലയാളി കുട്ടികള്‍ സ്വീഡനിലേക്ക്

സ്വീഡനിലെ ഗോത്തിയ കപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പോകുന്ന ജെ.എസ്.സി ടീമും ഒഫീഷ്യലുകളും.

ജിദ്ദ- സ്വീഡനിലെ ഗോത്തന്‍ബര്‍ഗില്‍ നക്കുന്ന ഗോത്തിയ കപ്പ്  ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന് ജിദ്ദയിലെ പ്രഥമ അക്കാദമിയായ ജെ.എസ്.സി, ഐ.എസ്.എം ഇന്റര്‍ നാഷണല്‍  ഫുട്ബോള്‍ അക്കാദമി ടീം ഇന്ന് രാത്രി യാത്ര തിരിക്കും.

79 രാജ്യങ്ങളില്‍നിന്ന് വിവിധ  ഗ്രുപ്പുകളിലായി  ആയിരത്തിലേറെ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ലോകത്തിലെ ഏറ്റവും വലിയ യൂത്ത്് ഫുട്ബോള്‍ മാമാങ്കമായാണ് വിശേഷിപ്പക്കുന്നത്.

ക്യാപ്റ്റന്‍ അസീം അഹമ്മദിന്റെ നേതൃത്തിലുള്ള 14 അംഗ ടീമില്‍ 11 പേരും മലയാളികളാണ്. മറ്റുള്ളവര്‍ സൗദി വിദ്യാര്‍ഥികളാണ്. നാല് ഒഫീഷ്യല്‍സും സംഘത്തോടൊപ്പമുണ്ട്. 18 വയസിനു താഴെയുള്ള ഗൂപ്പില്‍ അമേരിക്ക, ഡന്‍മാര്‍ക്, സ്പെയിന്‍ തുടങ്ങിയ ടീമുകളുമായാണ് ജെ.എസ്.സി പോരാടുക. ഇറ്റാലിയന്‍ ഫുട്ബോള്‍ കോച്ചിങ്ങിന്റെ ഈറ്റില്ലമായ ഐ.എസ്.എം അക്കാദമിയില്‍ പരിശീലനം നേടിയ ജെ.എസ്.സി സൗദി അറേബ്യയുടെ ബാനറിനു കീഴിലായിരിക്കും മത്സരത്തില്‍ പങ്കെടുക്കുകയെന്ന്  ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കുട്ടികളുമായും കോച്ചുകളുമായുള്ള ഇടപെടല്‍ കളിക്കാരുടെ ആത്മവിശ്വാസവും കളിയോടുള്ള പ്രതിബദ്ധതയും വര്‍ധിപ്പിക്കല്‍ സഹായിക്കുമെന്ന് ടീമിനൊപ്പം പോകുന്ന ഒഫീഷ്യലുകളായ ടീം മാനേജര്‍ ബാസില്‍ ബഷീര്‍, പ്രവീണ്‍ പത്മന്‍, ജാസിം ഹാരിസ്, ജയറാം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലോകത്തിലെ അറിയപ്പെടുന്നതും ഔദ്യോഗിക അംഗീകാരം ഉള്ളതുമായ അക്കാദമികള്‍ക്കും ക്ലബുകള്‍ക്കുമാണ് ഊ ടൂര്‍ണമെന്റില്‍ കളിക്കാന്‍ ക്ഷണം ലഭിക്കാറുള്ളത്. അതില്‍ പങ്കെടുക്കാന്‍ ജെ.എസ്.സിക്ക് അവസരം ലഭിച്ചത് വലിയ നേട്ടമായാണ് കരുതുന്നത്. ഗോത്തിയ കപ്പില്‍ സൗദിയില്‍നിന്ന് ഒരു ടീം പങ്കെടുക്കുന്നത് ഇതാദ്യമാണ്.

ഫിഫ അംഗീകാരമുള്ള ടൂര്‍ണമെന്റ് സ്വീഡനിലെ കാര്‍ണിവലായാണ് അറിയപ്പെടുന്നതെന്ന് അവര്‍ പറഞ്ഞു. കോച്ചുമാരായ സഹീര്‍, മുഹമ്മദ് ഹനീഫ എന്നിവരും പത്രസമ്മേളത്തില്‍ പങ്കെടുത്തു. ടീമിന് വില്ലേജ് റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ജെ.എസ്.സി കുടുംബാംഗങ്ങള്‍ യാത്രയയപ്പ് നല്‍കി.

 

 

Latest News