സൊമാലിയയിൽ ഹോട്ടലിൽ ചാവേർ ആക്രമണം; നിരവധി മരണം

മൊഗാദിഷു- സൊമാലിയയിൽ ഹോട്ടലിൽ ചാവേർ ആക്രമണം. ആക്രമണത്തിൽ രണ്ടു മാധ്യമ പ്രവർത്തകരടക്കം പത്ത് പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. തുറമുഖ നഗരമായ കിസ്‌മയോയിലെ ഹോട്ടലിൽ വെള്ളിയാഴ്ച്ച രാത്രിയാണ് വൻ സ്‌ഫോടനം നടന്നത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കൂടുമെന്നാണ് റിപ്പോർട്ടുകൾ. ഹോട്ടലിനുള്ളിൽ വെടിവെപ്പ് തുടരുകയാണ്. ആക്രമണത്തിനിരയായവരിൽ അധികമാളുകളും ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ടവരാണ്. ചാവേർ കാർ ബോംബ് സ്‌ഫോടനത്തോടെയാണ് ആക്രമണങ്ങളുടെ തുടക്കം. തുടർന്ന് അക്രമി ഹോട്ടലിലേക്ക് ഇരച്ചു കയറി തുരുതുരാ വെടിവെപ്പ് നടത്തുകയായിരുന്നു. സൊമാലിയയിലെ അൽ ശബാബ് ഇസ്‌ലാമിക് റിബൽസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. അൽഖാഇദയുമായി ബന്ധമുള്ള തീവ്രവാദ സംഘമാണ് അൽശബാബ്  ഇസ്‌ലാമിക് റിബൽസ്. കൊല്ലപ്പെട്ടവരിൽ കനേഡിയൻ മാധ്യമ പ്രവർത്തക ഹോദൻ നാലയെഹും ഇവരുടെ ഭർത്താവ് ഫരീദ് ജമാ സുലൈമാനും ഉൾപ്പെട്ടിട്ടുണ്ട്.

Latest News