സൗദി സ്ഥിരം ഇഖാമ: രണ്ട് വര്‍ഷത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് നല്‍കണം

റിയാദ്- സൗദിയില്‍ സ്ഥിരം ഇഖാമക്ക് അപേക്ഷിക്കുന്നവര്‍ വ്യക്തിപരമായ വിവരങ്ങള്‍ മുഴുവന്‍ സമര്‍പ്പിക്കണമെന്ന് പ്രീമിയം ഇഖാമ സെന്റര്‍ അറിയിച്ചു. സൗദിക്കകത്ത് താമസിക്കുന്നവരാണെങ്കില്‍ ഒറിജിനല്‍ ഇഖാമ ഹാജരാക്കണം. രണ്ട് വര്‍ഷത്തെ അറ്റസ്റ്റ് ചെയ്ത ബാങ്ക് സ്റ്റേറ്റ്‌മെന്റ്, അഡ്രസ്, ആശ്രിതരെ കുറിച്ചുള്ള വിവരങ്ങള്‍, ആശ്രിതരുടെയും അപേക്ഷകന്റെയും ഫോട്ടോ, പാസ്‌പോര്‍ട്ട് വിവരങ്ങള്‍, അംഗീകൃത ചാര്‍ട്ടേണ്ട് അക്കൗണ്ടന്റ് സാക്ഷ്യപ്പെടുത്തി ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ്, ഇന്‍വെസ്റ്റ്‌മെന്റ് അക്കൗണ്ടിന്റെ സ്റ്റേറ്റ്‌മെന്റ്, ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റ്, ചേംബര്‍ ഓഫ് കൊമേഴ്‌സ് അറ്റസ്റ്റ് ചെയ്ത സാലറി സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് സമര്‍പ്പിക്കേണ്ട രേഖകള്‍.

 

Latest News