Sorry, you need to enable JavaScript to visit this website.
Sunday , August   09, 2020
Sunday , August   09, 2020

65 ലക്ഷം സമ്മാനമടിച്ചപ്പോള്‍ സുഹൃത്ത് മുങ്ങി 

ഇടുക്കി- കെട്ടിടപ്പണിക്കാരായ രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ലോട്ടറിക്ക് 65 ലക്ഷം രൂപ സമ്മാനം. എന്നാല്‍ ബാങ്കിലെത്തിയപ്പോള്‍ കൂട്ടുകാരിലൊരാള്‍ ടിക്കറ്റുമായി മുങ്ങി. തിങ്കളാഴ്ചയാണ് സുഹൃത്തുക്കളായ ഹരികൃഷ്ണനും സാബുവും ചേര്‍ന്ന് വിന്‍വിന്‍ ലോട്ടറി എടുത്തത്. ലോട്ടറി അടിച്ചെന്ന് അറിഞ്ഞ ഉടന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം നെല്‍സനുമൊത്ത് ഇരുവരും മൂന്നാര്‍ എസ്.ബി.ഐ ശാഖയിലെത്തി. ഇരുവരുടെയും പേരില്‍ അക്കൗണ്ട് തുടങ്ങാന്‍ ബാങ്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ രേഖകള്‍ കൈവശമില്ലെന്ന് പറഞ്ഞ് സാബു അവിടെ നിന്നും ലോട്ടറിയുമായി മുങ്ങുകയായിരുന്നു.സംഭവത്തിന് ശേഷം മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ചെയ്‌തെന്നുള്ള സന്ദേശമാണ് ലഭിച്ചത്. ഇതോടെയാണ് കബളിപ്പിക്കപ്പെട്ട കാര്യം ഹരികൃഷ്ണന് മനസിലായത്. സംഭവത്തില്‍ ഇയാള്‍ മൂന്നാര്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.