സോക്‌സാണെന്ന് കരുതി  സെക്‌സ് ടോയ് ധരിച്ച് മുത്തശ്ശി 

ടോക്കിയോ-വാര്‍ദ്ധക്യം പലപ്പോഴും കുട്ടിക്കാല0 പോലെയാണെന്നാണ് പറയപ്പെടുന്നത്. ചുറ്റും കാണുന്ന സാധനങ്ങള്‍ എന്താണെന്ന് അറിയാന്‍ കുട്ടികള്‍ ഉള്ള ആകാംക്ഷ തന്നെയാണ് വയോധികര്‍ക്കുമുള്ളത്.
അതിനൊരു ഉത്തമ ഉദാഹരണമാണ് ജപ്പാനില്‍ നിന്നുള്ള ഒരു മുത്തശ്ശിയുടെ വീഡിയോ. ചെറുമകന്റെ സെക്‌സ് ടോയ് സോക്‌സ് ആണെന്ന് കരുതി ധരിച്ചാണ് മുത്തശ്ശി താരമായിരിക്കുന്നത്. 
സെക്‌സ് ടോയ് കാലില്‍ ധരിച്ചിരിക്കുന്ന മുത്തശ്ശിയുടെ വീഡിയോ ചെറുമകന്‍ തന്നെയാണ് ട്വിറ്റര്‍ പേജിലൂടെ പങ്കു വച്ചിരിക്കുന്നത്. കാലിന് ചൂട് ലഭിക്കാനായാണ് മുത്തശ്ശി ടോയ് കാലിലണിഞ്ഞത്.  എന്നാല്‍, കാലില്‍ അണിഞ്ഞ സെക്‌സ് ടോയ് തിരികെ അഴിക്കാന്‍ കഴിയാതെ വന്നതോടെയാണ് മുത്തശ്ശി ചെറുമകനോട് കാര്യം പറഞ്ഞത്. നിന്റെ റൂമില്‍ നിന്നും ഞാനൊരു സോക്‌സ് എടുത്തിരുന്നു എന്ന് വളരെ നിഷ്‌കളങ്കമായാണ് മുത്തശ്ശി പറഞ്ഞത്. എന്നാല്‍, റൂമിലെത്തി നോക്കിയപ്പോഴാണ് അത് സോക്‌സ് അല്ല തന്റെ സെക്‌സ് ടോയ് ആണെന്ന് ചെറുമകന് മനസിലായത്. ഇതിനോടകം തന്നെ 79,000 പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കാലിനു ചൂട് കിട്ടാന്‍ 'സോക്‌സ്' ധരിച്ചെങ്കിലും തിരികെ അതഴിക്കാന്‍ ഏറെ പ്രയാസപ്പെട്ടുവെന്ന് വീഡിയോയില്‍ വ്യക്തമാണ്.

Latest News