ജയ്ശ്രീ റാം വിളിക്കാത്തതിന്  മദ്രസ വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം 

ലഖ്‌നൗ- ഉന്നാവോയില്‍  ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് നാല്‍വര്‍ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികളെ അക്രമികള്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
മര്‍ദ്ദിക്കുന്നതിനിടയില്‍ ജയ് ശ്രീ റാം എന്നു വിളിക്കാന്‍ ആക്രമികള്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. ഉന്നാവോയിലെ സാദര്‍ മേഖലയിലെ ദാറുല്‍ ഉലൂം ഫയിസേ ആം മദ്രസയിലെ വിദ്യാര്‍ത്ഥികളെയാണ് നാല്‍വര്‍ സംഘം മര്‍ദ്ദിച്ചത്.
ജയ് ശ്രീ റാം എന്ന് ഉച്ചരിക്കാന്‍ ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. അക്രമികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. അക്രമികള്‍ക്ക് നേരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മദ്രസ, ജുമാ മസ്ജിദ് അധികൃതര്‍ ആവശ്യപ്പെട്ടു.

Latest News