യൂണിവേഴ്‌സിറ്റി കോളജിൽ സംഘർഷം; വിദ്യാർഥിക്ക് കുത്തേറ്റു

തിരുവനന്തപുരം-യുനിവേഴ്‌സിറ്റി കോളേജിൽ വിദ്യാർഥിക്ക് കുത്തേറ്റു.  മൂന്നാം വർഷ ബി.എ വിദ്യാർഥി അഖിലിനാണ് കുത്തേറ്റത്. വിദ്യാർഥികൾ തമ്മിലെ സംഘർഷത്തിനിടയിലാണ് കുത്തേറ്റത്. നെഞ്ചിൽ കുത്തേറ്റ അഖിലിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്യാന്റീനിൽ ഇരുന്ന് പാട്ടുപാടിയതിനെ വിദ്യാർഥികൾ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്. 
എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് വിദ്യാർഥികളുടെ ആരോപണം.

Latest News