Sorry, you need to enable JavaScript to visit this website.

ആകാശത്ത് വിമാനം കുലുങ്ങി; 36 പേർക്ക് പരിക്ക്

വാ​ൻ​കൂ​വ​ർ- യാത്രക്കിടെ ആകാശച്ചുഴിയിൽ പെട്ട് വിമാനം കുലുങ്ങി യാത്രികർക്ക് പരിക്ക്. കാ​ന​ഡ​യി​ലെ വാ​ൻ​കൂ​വ​റി​ൽ​നി​ന്നു സി​ഡ്നി​യി​ലേ​ക്കു പോ​യ എയ​ർ കാ​ന​ഡ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ പെട്ടത്. അപകടത്തെ തുടർന്ന് വിമാനം അടിയന്തിരമായി ഹൊനോലുലു വിമാനത്താവളത്തിൽ ഇറക്കി. 9 പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ 

ഹ​വാ​യി പി​ന്നി​ട്ട ഉ​ട​നെ​യാ​ണ് 36000 അടി ഉയരത്തിൽ വെച്ച് വി​മാ​നം അതി ശക്തമായി ഇളകിയത്. 284 യാ​ത്ര​ക്കാ​രാ​ണു ബോ​യിം​ഗ് 777-200 വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് വി​മാ​നം ഹ​വാ​യി​യി​ലേ​ക്കു ത​ന്നെ തി​രി​ച്ചു​വി​ടുകയായിരുന്നു. വി​മാ​നം ഇ​ള​ക​വെ യാ​ത്ര​ക്കാ​രി​ൽ മി​ക്ക​വ​രും വി​മാ​ന​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ ഇ​ടി​ച്ചെ​ന്നും പി​ന്നീ​ട് നി​ല​ത്തു​വീ​ണെ​ന്നും യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. വി​മാ​ന​ത്തി​നു​ള്ളി​ൽ യാ​ത്ര​ക്കാ​ർ പ​റ​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നു യാ​ത്ര​ക്കാ​രി ജെ​സ് സ്മി​ത്ത് പ​റ​ഞ്ഞു. 

Latest News