Sorry, you need to enable JavaScript to visit this website.

കര്‍ണടകയും ഗോവയും: ബി.ജെ.പിക്ക് നേട്ടമായിരിക്കാം, രാജ്യത്തിന് ദോഷകരം -ചിദംബരം

ന്യൂദല്‍ഹി- കര്‍ണാടക, ഗോവ സംഭവങ്ങള്‍ ജനാധിപത്യത്തെ തകര്‍ത്തുവെന്നും ഇത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം.
കര്‍ണാടകയിലെയും ഗോവയിലെയും സംഭവവികാസങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ബി.ജെ.പിയെ സഹായിച്ചേക്കാം. എന്നാല്‍ അവര്‍ ഈ രാജ്യത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് വലിയ ആഘാതമാണ് ഏല്‍പിക്കുന്നത് -രാജ്യസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് ചിദംബരം പറഞ്ഞു. ജനാധിപത്യത്തെ ഹനിക്കുന്ന സംഭവങ്ങള്‍ വിദേശ നിക്ഷേപകരെയും റേറ്റിംഗ് ഏജന്‍സികളെയും വളരെയധികം സ്വാധീനിക്കുമെന്നും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News