Sorry, you need to enable JavaScript to visit this website.

ഹിന്ദുക്കള്‍ ഗോമൂത്രം കുടിക്കുന്നതിനാല്‍ മതം മാറി; സ്ത്രീയുടെ വെളിപ്പെടുത്തല്‍ വിവാദമായി

റാഞ്ചി സ്വേദശിനി 2015 ല്‍ ജയ ഭണ്ഡാരി പോലീസിന് പരാതി നല്‍കുന്നു

ന്യൂദല്‍ഹി- ഹിന്ദുക്കള്‍ ഗോമൂത്രം കുടിക്കുന്നതും ദളിതുകളോടുള്ള തൊട്ടുകൂടായ്മയുമാണ് ഇസ്ലാം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്ന ഹിന്ദു സ്ത്രീയുടെ വെളിപ്പെടുത്തല്‍ വിവാദത്തില്‍.
വോട്ടര്‍ഗിരി ഡോട് കോം എന്ന ഹിന്ദി വെബ് സൈറ്റാണ് എന്തുകൊണ്ട് ഹിന്ദുമതം വിട്ട് ഇസ്ലാം സ്വീകരിച്ചുവെന്ന ലേഖനം പ്രസിദ്ധീകരിച്ചത്.

എന്നാല്‍ ഇസ്ലാം സ്വീകരിക്കാന്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ സമ്മര്‍ദം ചെലുത്തിയെന്ന് ആരോപിച്ച് നേരത്തെ പോലീസിനെ സമീപിച്ച യുവതിയാണ് ഇതെന്നും വസ്തുതകള്‍ പരിശോധിച്ചുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
മികച്ച മതമായതിനാലാണ് ഇസ്ലാം സ്വീകരിക്കുന്നതെന്ന് വെബ് സൈറ്റില്‍ അവകാശപ്പെട്ടിരുന്നു. ആരേയും കൊല്ലുകയോ പീഡിപ്പിക്കുകയോ ചെയ്യരുതെന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്ലാമെന്നും അതിനുമേല്‍ ഭീകരത ആരോപിക്കുകയാണെന്നും മറിയം എന്ന പേരു സ്വീകരിച്ച ഹിന്ദു സ്ത്രീ പറയുന്നു.
അതേസമയം, ലേഖനത്തോടൊപ്പം ചേര്‍ത്തിരിക്കുന്ന ഫോട്ടോ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മതം മാറ്റിയെന്ന് 2015 ജനുവരിയില്‍ പരാതിപ്പെട്ട ജയ ഭണ്ഡാരിയുടേതാണെന്ന് ടൈംസ് ഫാക്ട് ചെക്ക് വെളിപ്പെടുത്തുന്നു.
വിധവയായ തന്നെ വഖാര്‍ ഡാനിഷ് അന്‍വര്‍ എന്നയാള്‍ വിവാഹം ചെയ്തുവെന്നും മതം മാറാന്‍ സമ്മര്‍ദം ചെലുത്തിയെന്നും ബീഫ് തീറ്റിച്ചുവെന്നും ജയ ഭണ്ഡാരി പരാതിപ്പെട്ട വാര്‍ത്തകള്‍ ഉദ്ധരിച്ചാണ് സ്ത്രീയുടെ ഫോട്ടോ ഇപ്പോള്‍ വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് ടൈംസ് ഫാക്ട് ചെക്ക് സ്ഥിരീകരിച്ചത്.

 

Latest News