വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പതിനേഴുകാരന് 20 വര്‍ഷം തടവ് 

കൊല്‍ക്കത്ത-പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പതിനേഴുകാരനു 20 വര്‍ഷം തടവും രണ്ടുലക്ഷംരൂപ പിഴയും. കൊല്‍ക്കത്ത കോടതിയാണ് പോക്‌സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്.
സഹപാഠിയായ പെണ്‍കുട്ടിയെ ആണ് പതിനേഴുകാരന്‍ ലൈംഗികമായി ഉപയോഗിച്ചത്. വീട്ടില്‍ ആരുമില്ലാത്ത സമയമത്ത് വീട്ടിലെത്തിയ പ്രതി വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡപ്പിക്കുകയായിരുന്നു.
ബലാത്സംഗം നടന്ന വിവരം പെണ്‍കുട്ടി മാതാപിതാക്കളോട് പറയുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കേസെടുത്ത പൊലീസ് പതിനേഴുകാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പെണ്‍കുട്ടിക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്കാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Latest News