Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഊരുവിലക്കും പുസ്തകം കത്തിക്കലും സമൂഹ മാധ്യമങ്ങളിൽ

  • വിധിക്കാനും ശിക്ഷ നടപ്പാക്കാനും സോഷ്യൽ മീഡിയ

അപകടകാരികളായ  വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ വധഭീഷണി മുഴക്കാനും സംഘർഷത്തിന് ആഹ്വാനം ചെയ്യാനും ഫെയ്‌സ് ബുക്കിൽ അനുമതി. ശിക്ഷിക്കപ്പെട്ടില്ലെങ്കിലും കുറ്റാരോപിതനായ ഒരാൾക്കെതിരെ പോലും അയൾ സമൂഹത്തിന് അപകടകാരിയാണെങ്കിൽ എതിർ പ്രചാരണം നടത്താമെന്നാണ് ഫെയ്‌സ് ബുക്കിൽ കൂട്ടിച്ചേർത്തിരിക്കുന്ന പുതിയ പോളിസി. വളരെ അപകടകരമായ ഒരു നീക്കമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഫേസ്ബുക്ക് കമ്യൂണിറ്റി മാനദണ്ഡങ്ങൾ പരിഷ്‌കരിച്ചിടത്താണ് നോ ഡെത്ത് ത്രറ്റ്‌സ് എന് ഭാഗത്ത് പുതിയ നയം ചേർത്തിരിക്കുന്നത്. ലൈംഗിക കുറ്റകൃത്യങ്ങളിലും അക്രമ പ്രവർത്തനങ്ങളിലും ഏർപ്പെട്ട വ്യക്തികളേയും സംഘടനകളേയുമാണ് അപകടകരമെന്ന നിർവചനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 
ഫെയ്‌സ് ബുക്ക് വിലക്ക് ഏർപ്പെടുത്തിയവരെ പുകഴ്ത്തുന്ന ഉപയോക്താക്കളും വിലക്കപ്പെടുമെന്ന ഭീഷണി നിലനിൽക്കുന്നു. 
 ഭീകര പ്രവർത്തനം, ആസൂത്രിത വിദ്വേഷ പ്രചാരണം, കൂട്ടക്കൊല, മനുഷ്യക്കടത്ത്, കുറ്റകൃത്യങ്ങൾ, ആസൂത്രിത ആക്രമണം തുടങ്ങിയവയാണ് അപകടകാരികളായ വ്യക്തികളെന്ന നയത്തിൽ ഉൾപ്പെടുന്നതെങ്കിലും ഫെയ്‌സ് ബുക്ക് വിലക്കേർപ്പെടുത്തിയ പലരും അങ്ങനയല്ല.  വെറുക്കുന്നവരെ വെറുക്കുക എന്ന നയമാണ് ഫെയ്സ് ബുക്ക് സ്വീകരിച്ചിരിക്കുന്നത്. 
യു.എസ് നിയമ വ്യവസ്ഥയുടെ കാതലായ കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയാണെന്ന ആശയം വ്യഖ്യാനിക്കാനുള്ള ഫെയ്സ് ബുക്കിന്റെ തീരുമാനവും  അപകടകരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാലിഫോർണിയയിലെ മെൻലോ പാർക്കിലാണ് ആസ്ഥാനമെന്നതിനാൽ യുഎസ് നിയമങ്ങൾക്ക് ഫെയ്‌സ് ബുക്ക് വിധേയമാകേണ്ടതാണ്.  പക്ഷേ, ഇതിൽനിന്ന് വിരുദ്ധമാണ് ഫെയ്‌സ് ബുക്ക് പോളിസിയിൽ വരുത്തിയിരിക്കുന്ന മാറ്റം.
എതിരഭിപ്രായം പ്രകടിപ്പിക്കുന്നവർക്ക് സമൂഹ മാധ്യമങ്ങളിൽ നിലനിൽപില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇവയുടെ നയങ്ങൾ. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണെങ്കിലും ഇത് എതിരഭിപ്രായ സ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കുന്നതിലേക്കാണ് നയിക്കുന്നത്. 
പല സംഭവങ്ങളിലും രാഷ്ട്രീയമായി എതിരഭിപ്രായം പറയുന്നവരെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ ഇല്ലാതാക്കുകയാണ്.  വിദ്വേഷ ഉള്ളടക്കമെന്നതല്ലാതെ തങ്ങൾക്കെതിരെ ഏകപക്ഷീയ വിലക്കിന് വ്യക്തമായ കാരണങ്ങൾ ഫെയ്‌സ്ബുക്ക് ചൂണ്ടിക്കാണിച്ചിട്ടില്ലെന്ന്  പുറത്താക്കപ്പെട്ട പലരും അവകാശപ്പെടുന്നു.

Latest News