Sorry, you need to enable JavaScript to visit this website.

ലോകത്തെ ഏറ്റവും വലിയ ഹോട്ടല്‍ മക്കയില്‍; ഉദ്ഘാടനം അടുത്ത വര്‍ഷം

മക്ക - ലോകത്തെ ഏറ്റവും വലിയ ഹോട്ടല്‍ അടുത്ത വര്‍ഷം മക്കയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. 4,200 മുറികളുള്ള ഹോട്ടലില്‍ നിരവധി സൗദി യുവതീയുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കും. വിശുദ്ധ ഹറമിനു സമീപം വോകോ മക്ക എന്ന് പേരിട്ട ഹോട്ടല്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ ഗ്രൂപ്പ് കരാര്‍ ഒപ്പുവെച്ചതായി ഹോട്ടല്‍ മിഡില്‍ഈസ്റ്റ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
പതിനായിരം മുറികളുള്ള ലോകത്തെ ഏറ്റവും വലിയ ഹോട്ടല്‍ മക്കയില്‍ നിര്‍മിക്കാന്‍ പദ്ധതിയുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അബ്‌റാജ് അല്‍കുദയ് എന്നാണ് ഹോട്ടല്‍ പദ്ധതിയുടെ പേര്.

 

Latest News