വസ്ത്രം പ്രശ്‌നമായി; സൗദിയില്‍നിക്കി മിനാജിന്റെ സംഗീത നിശ റദ്ദാക്കി

ജിദ്ദ - പ്രശസ്ത അമേരിക്കൻ റാപ്പ് സംഗീത പ്രതിഭ നിക്കി മിനാജിന്റെ ജിദ്ദയിലെ പരിപാടി റദ്ദാക്കി. പരിപാടി റദ്ദാക്കുന്നതിന് ഉന്നതാധികൃതർ നിർദേശം നൽകുകയായിരുന്നു. ജിദ്ദ സീസണുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഗീത പരിപാടികളുടെ ഭാഗമായാണ് നിക്കി മിനാജിന്റെ സംഗീത നിശ ആസൂത്രണം ചെയ്തിരുന്നത്. 


സൗദിയിലെ സംഗീത പരിപാടികൾക്ക് പ്രത്യേക നിയമ വ്യവസ്ഥകൾ ബാധകമാണ്. ഇത് ഒരിക്കലും ലംഘിക്കാൻ കഴിയില്ല. നിക്കി മിനാജിന്റെ വേഷവിധാനങ്ങൾ സൗദിയിലെ നിയമ വ്യവസ്ഥകൾക്ക് നിരക്കുന്നതല്ല. ഇക്കാര്യം കണക്കിലെടുത്താണ് ഇവരുടെ പരിപാടി റദ്ദാക്കുന്നതിന് ഉന്നതാധികൃതർ നിർദേശം നൽകിയതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
 

Latest News