ഇറാനിൽ നിന്നുള്ള ഹജ് തീർഥാടകർ  എത്തിത്തുടങ്ങി

ഇറാനിൽ നിന്നുള്ള ഹജ് തീർഥാടകരെ മദീന എയർപോർട്ടിൽ സ്വീകരിക്കുന്നു.

മദീന - ഇറാനിൽ നിന്നുള്ള ഹജ് തീർഥാടകർ പുണ്യഭൂമിയിൽ എത്തിത്തുടങ്ങി. ഇറാനിൽ നിന്നുള്ള ആദ്യ ഹജ് സർവീസ് കഴിഞ്ഞ ദിവസം മദീന പ്രിൻസ് മുഹമ്മദ് അന്താരാഷ്ട്ര എയർപോർട്ടിലെത്തി. പൂച്ചെണ്ടുകളും ഈത്തപ്പഴവും വിതരണം ചെയ്തും പരമ്പരാഗത രീതിയിൽ സംസം നൽകിയും തീർഥാടകരെ ബന്ധപ്പെട്ട വകുപ്പുകൾ ഊഷ്മളമായി സ്വീകരിച്ചു.

Latest News