Sorry, you need to enable JavaScript to visit this website.

വീഡിയോകള്‍ പ്രചരിച്ചു; യാമ്പുവില്‍ ക്വാഡ് ബൈക്കുകള്‍ വിലക്കി

മദീന - യാമ്പു കോർണിഷിലും പാർക്കുകളിലും ക്വാഡ് ബൈക്കുകൾ വിലക്കുന്നതിന് മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ നിർദേശിച്ചു. നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും ഗവർണർ ഉത്തരവിട്ടു. 
യാമ്പുവിലെ പാർക്കുകളിലും കോർണിഷിലും വിദേശികൾ ക്വാഡ് ബൈക്കുകൾ വാടകക്ക് നൽകുന്നതും കുതിര, ഒട്ടക സവാരികൾക്ക് അവസരമൊരുക്കുന്നതും അടക്കമുള്ള പ്രവണതകൾ ശക്തമായതായി പരാതിപ്പെടുന്ന വീഡിയോ ക്ലിപ്പിംഗുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് ഇത്തരം  പ്രവണതകൾ കർശനമായി വിലക്കുന്നതിനും നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ നിർദേശിച്ചത്. 

 

Latest News