കേന്ദ്രമന്ത്രി രാധാ മോഹന്‍ സിംഗ് പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ മുഖ്യപദ്ധതിയായി സ്വഛ് ഭാരത് (ശുചിത്വ ഇന്ത്യ) അവതരിപ്പിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മന്ത്രിഭയില്‍ കൃഷിയും കര്‍ഷകക്ഷേമവും കൈകാര്യം ചെയ്യുന്ന മന്ത്രി പൊതുമതിലില്‍ മൂത്രൊമൊഴിക്കുന്നത്.
വന്‍പരിഹാസവുമായാണ് സമൂഹ മാധ്യമങ്ങളും ട്രോളന്മാരും സംഭവത്തെ കൈകാര്യം ചെയ്യുന്നത്.
സ്വഛ് ഭാരത് അഭിയാന്റെ പൊതുപരസ്യമായാണ് അവര്‍ ഇതിനെ പരിഹസിക്കുന്നത്. ഇതോടൊപ്പം മന്ത്രി ചുവപ്പ് ലൈറ്റോടു കൂടിയ കാര്‍ ഉപയോഗിക്കുന്ന ചിത്രവും പ്രചരിച്ചിട്ടുണ്ട്. മന്ത്രിയെ ഉടന്‍ പുറത്താക്കണമെന്ന ആവശ്യമാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.






