Sorry, you need to enable JavaScript to visit this website.

റെയില്‍വേയില്‍ 2.98 ലക്ഷത്തിലധികം ഒഴിവ്; റിക്രൂട്ട്‌മെന്റ് പുരോഗമിക്കുന്നു

ന്യൂദല്‍ഹി- ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ റെയില്‍വേയില്‍ 2.98 ലക്ഷത്തിലധികം തൊഴിലുകള്‍ ഒഴിവുണ്ടെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍  വ്യക്തമാക്കി. 2.94 ലക്ഷം ഒഴിവുകളില്‍ റിക്രൂട്ട് മെന്റ് നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം ലോക്സഭയില്‍ വെളിപ്പെടുത്തി.

അവസാന പത്ത് വര്‍ഷത്തിനിടെ റെയില്‍വേയില്‍ 4.61 ലക്ഷം ജോലിക്കാരെയാണ് നിയമിച്ചത്. റെയില്‍വേ റിക്രൂട്ട് മെന് ബോര്‍ഡ്സ് (ആര്‍ ആര്‍ ബി എസ്), റെയില്‍വേ റിക്രൂട്ട് മെന്റ് സെല്‍സ് (ആര്‍ ആര്‍ സി എസ്) എന്നീ സെന്ററുകള്‍ വഴിയാണ് റെയില്‍വേ ജോലികള്‍ക്കുള്ള ഉദ്യോഗാര്‍ത്ഥികളെ സ്വീകരിക്കുന്നത്.
ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം എ, ബി, സി, ഡി കാറ്റഗറികളിലായി 2,98,574 ഒഴിവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ 2,94,420 അപേക്ഷകളില്‍ റിക്രൂട്ട് മെന്റ് നടപടികള്‍ പുരോഗമിക്കുകയാണെന്ന് പിയൂഷ് ഗോയല്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

 

 

Latest News