Sorry, you need to enable JavaScript to visit this website.

രണ്ടു ദിവസത്തെ റിയല്‍മീ മില്യണ്‍ ഡേയ്സ് ഓണ്‍ലൈന്‍ ഉത്സവത്തിനു തുടക്കമായി

ബംഗളുരു- ഇന്ത്യയില്‍ അതിവേഗം മുന്നേറികൊണ്ടിരിക്കുന്ന മൊബൈല്‍ കമ്പനികളിലൊന്നായ റിയല്‍മിയുടെ രണ്ടു ദിവസത്തെ മില്യണ്‍ ഡേയ്സ് ഓണ്‍ലൈന്‍ ഉത്സവത്തിനു തുടക്കമായി.
ഏറെ ഓഫറുകള്‍ പ്രഖ്യാപിച്ച മില്യണ്‍ ഡെയ്‌സ് സെയില്‍സിന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ഓഫറുകളുടെ ഭാഗമായി റിയല്‍മീ സി 2, 3 പ്രൊ എന്നീ ബ്രാന്‍ഡുകളാണ് ഓണ്‍ലൈനില്‍ വന്‍ ഓഫറുകള്‍ നല്‍കി വില്‍പനക്കെത്തിയത്. ഓഫറുകളുടെ ഭാഗമായി സി 2 മോഡലിന് രണ്ടു വര്‍ഷത്തെ വാറണ്ടി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 3 പ്രോ വിലയില്‍ വന്‍കുറവും വരുത്തിയിട്ടുണ്ട്. ജൂലൈ പത്തു മുതല്‍ പന്ത്രണ്ടു വരെയുള്ള ദിവസങ്ങളിലാണ് ഓണ്‍ലൈനില്‍ ഓഫര്‍ ലഭ്യമാകുക. സി 2 മോഡല്‍ മൊബൈലുകള്‍ ഒരു ദശലക്ഷത്തിലധികം വിറ്റതിന്റെ സന്തോഷം പ്രകടിപ്പിക്കുക കൂടിയാണ് പുതിയ ഓഫറിലൂടെ കമ്പനിയെന്ന് കമ്പനി സി ഇ ഒ മാധവ് ശെത് പറഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് റിയല്‍മീ സി 2, 3 പ്രൊ എന്നീ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയത്.
ഓഫറിന്റെ ഭാഗമായി 6,834  രൂപ വിലയുള്ള സി 2 മോഡല്‍ രണ്ടു ദിവസത്തിനകം വാങ്ങിയാല്‍ രണ്ടു വര്‍ഷത്തെ വാറന്റി ലഭ്യമാകും. ഫ്ളിപ്കാര്‍ട്ട്, റിയല്‍മീ ഡോട്ട് കോം എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയും റിയല്‍മീ ഔട് ലെറ്റുകള്‍ വഴിയുമാണ് ബുക്ക് ചെയ്യേണ്ടത്. 3 പ്രൊ 6 ജിബി 500 രൂപ വിലക്കുറവില്‍ 14,999 രൂപക്കും 1000 രൂപ വിലക്കുറവില്‍ 4 ജിബി 13,499 ക്കും ഓഫറില്‍ ലഭ്യമാകും.

 

Latest News