ശിവകുമാര്‍ മുംബൈ പോലീസ് കസ്റ്റഡിയില്‍; മന്ത്രസഭ പിരിച്ചുവിടണമെന്ന് ബി.ജെ.പി ഗവര്‍ണറോട് ആവശ്യപ്പെട്ടു

ബംഗളൂരു/മുംബൈ- കര്‍ണാടകയിലെ വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ മുംബൈയില്‍ പോലീസ് കസ്റ്റഡിയിലായി. ആഡംബര ഹോട്ടലില്‍ തങ്ങുന്ന എം.എല്‍.എമാരെ കാണാന്‍ അദ്ദേഹത്തിനു സാധിച്ചില്ല.
സ്പീക്കര്‍ മനഃപൂര്‍വം രാജി സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് 10 എം.എല്‍.എമാര്‍ സമര്‍പ്പിച്ച ഹരജി വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കും.
കോണ്‍ഗ്രസിനുവേണ്ടി അഭിഷേക് സിംഗ് മനു സിങ് വി കോടതിയില്‍ ഹാജരാകുമെന്ന് പാര്‍ട്ടി നേതാവ് കെ.സി. വേണുഗോപല്‍ പറഞ്ഞു.
കര്‍ണാടക സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് യെദിയൂരപ്പ ഗവര്‍ണറെ കണ്ടു. സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് നാല് പേജ് കത്തില്‍ വിശദീകരിച്ചു.
വിശ്വാസ വോട്ടെടുപ്പിന്റെ ആവശ്യമില്ലെന്നും ഇപ്പാള്‍ തന്നെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും കത്തില്‍ പറയുന്നു. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ നിയമസഭയില്‍ വരുന്നത് നിയമവിരുദ്ധമാണ്. ഇപ്പോള്‍ നടക്കുന്നത് ഭരണഘടനാ വിരുദ്ധമായ ഭരണമാണ്. കുമാരസ്വാമിയെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കരുതെന്നും യെദിയൂരപ്പ ഗവര്‍ണറോട് ആവശ്യപ്പെട്ടു.
ഡി.കെ. ശിവകുമാര്‍ എം.എല്‍.എമാരെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം ഗവര്‍ണറെ ധരിപ്പിച്ചു. അതിനിടെ, സ്പീഡ് പോസ്റ്റ് വഴി എംഎല്‍എമാര്‍ വീണ്ടും സ്പീക്കര്‍ക്ക് രാജിക്കത്ത് അയച്ചു. കയ്യക്ഷരം, ഒപ്പ് എന്നിവയുള്ള രാജിക്കത്ത് വേണമെന്ന് നേരത്തെ സ്പീക്കര്‍  ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, എം.എല്‍.എമാരുടെ രാജി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയതിനെ കോണ്‍ഗ്രസ് ചോദ്യം ചെയ്തു.  ഗവര്‍ണര്‍ രാഷ്്ട്രീയം കളിക്കുകയാണെന്് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ ആരോപിച്ചു.

 

Latest News