സ്‌പൈസ് ജെറ്റ് അറ്റകുറ്റപ്പണിക്കിടെ ജീവനക്കാരന് ദാരുണാന്ത്യം

കൊല്‍ക്കത്ത- വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കിടെ ലാന്‍ഡിങ് ഗിയറിന്റെ വാതിലില്‍ കുടുങ്ങി സ്പൈസ് ജെറ്റ് ജീവനക്കാരന്‍ മരിച്ചു. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലാണു സംഭവം. സ്പൈസ് ജെറ്റ്  വിമാനത്തിന്റെ ദൈനംദിന അറ്റകുറ്റപ്പണിക്കിടെയാണ് രോഹിത് വീരേന്ദ്ര പാണ്ഡെ എന്ന യുവാവ് അപകടത്തില്‍പെട്ടത്.

ഹൈഡ്രോളിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ലാന്‍ഡിങ് ഗിയര്‍ വാതില്‍ അപ്രതീക്ഷിതമായി അടഞ്ഞതാവാം അപകടകാരണമെന്നു കരുതുന്നു. വിമാനത്താവളത്തിലെ അഗ്‌നിശമന വിഭാഗം എത്തിയാണ്  മൃതദേഹം പുറത്തെടുത്തത്.

വാതില്‍ എങ്ങനെ അപ്രതീക്ഷിതമായി അടഞ്ഞതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അസ്വഭാവിക മരണം എന്ന രീതിയിലാണ് കൊല്‍ക്കത്ത എയര്‍പോര്‍ട്ട് പോലീസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി കൂടുതല്‍ വിവരം ശേഖരിച്ചതിനുശേഷമായിരിക്കും  തുടര്‍ അന്വേഷണമെന്ന് പോലീസ് അറിയിച്ചു.

 

Latest News