ബ്യൂട്ടി പാര്‍ലറില്‍ പീഡന ശ്രമം, യുവാവ് അറസ്റ്റില്‍  

തിരുവന്തപുരം-ബ്യൂട്ടിപാര്‍ലറില്‍ കയറി ഉടമയായ കടന്നു പിടിച്ച യുവാവ് അറസ്റ്റില്‍. കാഞ്ഞിരംകുളം സ്വദേശിയായജെ അരുണ്‍ (19) ആണ് പിടിയിലായത്. നാട്ടുകാര്‍ പിടികൂടിയ ശേഷം ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു.തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. പാര്‍ലറില്‍ ആരുമില്ലെന്ന് മനസിലാക്കിയ അരുണ്‍ അകത്ത് കയറുകയും സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.യുവാവിന്റെ ആക്രമണത്തില്‍ ഭയന്ന് സ്ത്രീ നിലവിളിച്ചതോടെ എത്തിയ സമീപവാസികള്‍ പ്രതിയെ തടഞ്ഞുവച്ച് പൊലീസില്‍ വിവരമറിയിച്ചു. ഇതിനിടെ രക്ഷപ്പെടാനുള്ള ശ്രമത്തില്‍ സ്ത്രീയുടെ കൈ അരുണ്‍ കടിച്ചു മുറിച്ചു.
നാട്ടുകാര്‍ കൂടിയതോടെ പ്രതി കീഴടങ്ങി. തുടര്‍ന്ന് മലയിന്‍കീഴ് പൊലീസ് എത്തി അരുണിനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.


 

Latest News