തായിഫ്- തായിഫ് മേഖലയിലുണ്ടായ മൂന്ന് വാഹനാപകടങ്ങളില്‍ മൂന്ന് ഇന്ത്യാക്കാരുള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു. തായിഫ്- റിയാദ് അതിവേഗപാതയില്‍ ദലമിന് സമീപം ഇന്ത്യന്‍ കുടുംബങ്ങള്‍ യാത്ര ചെയ്ത വാഹനം അപകടത്തില്‍പെട്ട് മൂന്ന് പേര്‍ മരിക്കുകയും കൈകുഞ്ഞുടക്കം നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെലങ്കാന ഔറങ്കല്‍ സ്വദേശികളായ ഗൗസ് മുഹ്‌യുദ്ദീന്റെ ഭാര്യ രേഷ്മ (38) ഇവരുടെ ബന്ധു അലി(36) , അലിയുടെ ഒമ്പത് വയസ്സായ മകന്‍ അമീനുദ്ദീന്‍ എന്നിവരാണ് മരിച്ചത്. മുഹ്‌യിദ്ദീന്റെ മകന്‍ സിയാന്‍ (8), മരിച്ച അലിയുടെ ഭാര്യ റിഹാന ഇവരുടെ ഒരു വയസ്സായ മകള്‍ എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. റിഹാന തായിഫ് കിംഗ് ഫൈസല്‍ ആശുപത്രീയില്‍ ചികില്‍സയിലാണ്. മറ്റുള്ളവരുടെ പരിക്ക് നിസ്സാരമാണ്. മൃതദേഹങ്ങള്‍ ദലം ജനറല്‍ ആശുപത്രീ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ജിദ്ദയില്‍നിന്ന് റിയാദിലേക്ക് പോകുബോള്‍ ഇവര്‍ സഞ്ചരിച്ച വാഹനം ദലമിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മൂന്ന് പേരും അപകടം നടന്ന സ്ഥലത്തുതന്നെ മരിച്ചു.
തായിഫ് ജുനൂബ് റോഡില്‍ ബനീസഅദിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ആറുപേരെ തായിഫ് കിംഗ് ഫൈസല്‍ ആശുപത്രയി പ്രവേശിപ്പീച്ചു. റെഡ് ക്രസന്റ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
തായിഫ് മീസാന് സമീപം രണ്ട് കാറുകള്‍ കൂട്ടീയിടിച്ച് ഒരാള്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു പരിക്കേറ്റവരെ മീസാന്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.