ജിദ്ദയില്‍നിന്ന് നാട്ടിലെത്തിയ കൊല്ലം സ്വദേശി വീട്ടിലേക്കുള്ള യാത്രാമധ്യേ മരിച്ചു

കൊച്ചി- ജിദ്ദയില്‍നിന്ന് നാട്ടിലെത്തിയ പ്രവാസി വീട്ടിലേക്കുള്ള യാത്രാ മധ്യേ മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി നവാസ് ഹംസ (46) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെ കൊച്ചി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ നവാസിനെ തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന്് ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.

കണക് ഷന്‍ വിമാനത്തിനായി മുംബൈയില്‍ ഇറങ്ങിയപ്പോള്‍ ചെറിയ തോതില്‍ നെഞ്ച് വേദനയുണ്ടെന്ന് സുഹൃത്തുക്കളെ അറിയിച്ചിരുന്നു. ഹംസ-അസുമാ ദമ്പതികളുടെ മകനാണ്.
20 വര്‍ഷമായി ജിദ്ദയിലുള്ള നവാസ്  അല്‍ മബാനി കണ്‍സ്ട്രക്്ഷന്‍ കമ്പനിയില്‍ സിവില്‍ ഫോര്‍മാനായാണ് ജോലി ചെയ്തിരുന്നത്.  ഭാര്യ: ബുശ്‌റ. രണ്ട് മക്കളുമുണ്ട്.

https://www.malayalamnewsdaily.com/sites/default/files/2019/07/09/navason.jpg

നവാസ് ഇന്നലെ മുംബൈയില്‍ ഇറങ്ങിയപ്പോള്‍ എടുത്ത ഫോട്ടോ

 

Latest News