കടയിലെ ഐസ്‌ക്രീം നക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തയാള്‍ അറസ്റ്റില്‍

ലൂസിയാന- ഐസ് ക്രീം നക്കിയ ശേഷം തിരികെ സ്റ്റോറില്‍ തന്നെ വെക്കുന്ന വിഡിയോ ഫേസ് ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തയാള്‍ അറസ്റ്റിലായി. അമേരിക്കയിലെ ലൂസിയാനയിലാണ് സംഭവം. 36 കാരനായ ലെനിസെ മാര്‍ട്ടിനാണ് കടയിലെ ഐസ് ക്രീം കേടുവരുത്തിയതിനും കുറ്റകൃത്യം പരസ്യപ്പെടുത്തിയതിനും അറസ്റ്റിലായത്.

ബ്ലൂ ബെല്‍ ഐസ് ക്രീം ബോക്‌സ് തുറന്ന് നക്കുന്നതും തിരികെ അവിടെതന്നെ വെക്കുന്നതുമായ വിഡിയോ 13 ദശലക്ഷം ആളുകളാണ് സമൂഹ മധ്യമങ്ങളില്‍ കണ്ടത്.
ഐസ് ക്രീമിന്റെ ബില്ലടച്ചിരുന്നുവെന്ന പ്രതിയുടെ വാദം അംഗീകരിച്ചുവെങ്കിലും കേസുമായി മുന്നോട്ടു പോകാനാണ് പോലീസിന്റെ തീരുമാനം. ലെനിസെക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.

 

Latest News