Sorry, you need to enable JavaScript to visit this website.

അൽഫൈസലിയ പദ്ധതി: കരാർ ഒപ്പുെവച്ചു

അൽഫൈസലിയ പദ്ധതി പ്രദേശത്ത് സൗരോർജ പദ്ധതി നടപ്പാക്കുന്നതിനുള്ള കരാറിൽ സൗദി ഇലക്ട്രിസിറ്റി കമ്പനി സി.ഇ.ഒ ഫഹദ് അൽസുദൈരിയും റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി ഗവർണർ ഇഹ്‌സാൻ ബാഫഖീഹും ഒപ്പുവെക്കുന്നു. 
അൽഫൈസലിയ പദ്ധതി പരിധിയിൽ ഉൾപ്പെടുന്ന സർക്കാർ സ്ഥലങ്ങൾ നിക്ഷേപ പദ്ധതികൾക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള കരാറിൽ ധനമന്ത്രിയും റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് അൽജദ്ആനും ഖാലിദ് അൽഫൈസൽ രാജകുമാരനും ഒപ്പുവെക്കുന്നു. 

ജിദ്ദ- അൽഫൈസലിയ പദ്ധതി പരിധിയിൽ ഉൾപ്പെടുന്ന സർക്കാർ സ്ഥലങ്ങൾ നിക്ഷേപ പദ്ധതികൾക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള കരാറിൽ ധനമന്ത്രിയും റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് അൽജദ്ആനും ഖാലിദ് അൽഫൈസൽ രാജകുമാരനും ഒപ്പുവെച്ചു. അൽഫൈസലിയ പദ്ധതി പ്രദേശത്ത് സൗരോർജ പദ്ധതി നടപ്പാക്കുന്നതിന് സൗദി ഇലക്ട്രിസിറ്റി കമ്പനിയുമായും കരാർ ഒപ്പുവെച്ചു. സൗദി ഇലക്ട്രിസിറ്റി കമ്പനി സി.ഇ.ഒ ഫഹദ് അൽസുദൈരിയും റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി ഗവർണർ ഇഹ്‌സാൻ ബാഫഖീഹും ആണ് കരാറിൽ ഒപ്പുവെച്ചത്. 
ഘട്ടംഘട്ടമായാണ് സൗരോർജ പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ 600 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള സൗരോർജ പദ്ധതി നടപ്പാക്കുന്നതിനുള്ള ടെണ്ടർ ഈ വർഷം ക്ഷണിക്കും. മക്ക പ്രവിശ്യയിലെ 3,40,000 ഭവനങ്ങൾക്ക് ആവശ്യമായ വൈദ്യുതി അൽഫൈസലിയ സൗരോർജ പദ്ധതിയിലൂടെ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
2600 മെഗാവാട്ട് ശേഷിയിൽ അൽഫൈസലിയ സൗരോർജ പദ്ധതി നടപ്പാക്കുന്നതിന് രണ്ടാമത് മക്ക ഇക്കണോമിക് ഫോറത്തിനിടെ ഖാലിദ് അൽഫൈസൽ രാജകുമാരനും ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹും ധാരണാപത്രം ഒപ്പുവെച്ചിരുന്നു. 
മക്ക പ്രവിശ്യയിലെ നിവാസികളുടെയും ഹജ്, ഉംറ തീർഥാടകരുടെയും എണ്ണത്തിലുണ്ടാകുന്ന വർധനവുമായി സമരസപ്പെട്ടുപോകുന്നതിനാണ് അൽഫൈസലിയ സൗരോർജ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Latest News