ലൈംഗിക ബന്ധത്തിന് സമ്മതിച്ചില്ല; ഭാര്യയെ കൊന്ന ശേഷം യുവാവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചു

ലഖ്‌നൗ-  ലൈംഗിക ബന്ധത്തിന് ഭാര്യ തയാറാകാത്തതില്‍ നിരാശനായ യുവാവ് അവരെ കൊലപ്പെടുത്തിയ ശേഷം സ്വന്തം ജനനേന്ദ്രിയം മുറിച്ചു. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗറിലെ പൊഗാര്‍ ഗ്രാമത്തിലെ അന്‍വറുല്‍ ഹസന്‍ (24) ആണ് കടുംകൈ ചെയ്തത്.
വീട്ടില്‍ രണ്ടുപേരും മാത്രമുള്ളപ്പോള്‍ ലൈംഗിക ബന്ധത്തിന് ഹസന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ഭാര്യ വിസമ്മതിച്ചു. രോഷാകുലനായ ഹസന്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു. പിന്നീട് സ്വന്തം ലിംഗം മുറിക്കുകയും ചെയ്തു. നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ ഇരുവരേയു ആശുപത്രിയിലെത്തിച്ചു.
ഭാര്യ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ഹസന്‍ മൊഴിനല്‍കിയിട്ടുണ്ട്. എന്നാല്‍ മകളെ സ്ത്രീധനത്തിന്റെ പേരില്‍ ദീര്‍ഘനാളായി ഹസന്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പിതാവ് ആരോപിക്കുന്നു. പോലീസ് കേസെടുത്തു. ഗോരഖ്പുരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ഹസന്‍.

 

Latest News