മോറിസ്ടൗണ്‍- യുറേനിയം സമ്പുഷ്ടീകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച ഇറാനതിരെ മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
അവര്‍ എന്തിനാണ് യുറേനിയം സമ്പുഷ്ടീകരിക്കുന്നതെന്ന് ഞാന്‍ പറയുന്നില്ലെന്നും ശ്രദ്ധിച്ചാല്‍ അവര്‍ക്കു തന്നെയാണ് നല്ലതെന്നും ന്യൂജഴ്‌സിയിലെ മോറിസ്ടൗണില്‍ ട്രംപ് വാര്‍ത്താ ലേഖകരോട് പറഞ്ഞു.
ഇറാനെ കൂടുതല്‍ ഒറ്റപ്പെടുത്തുമെന്നും ഉപരോധം ശക്തമാക്കുമെന്നും യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അമേരിക്ക പിന്‍വാങ്ങിയ ആണവ കരാറില്‍ വ്യക്തമാക്കിയിരുന്ന 3.67 ശതമാന തോതില്‍നിന്ന് കൂടുതലായി യുറേനിയം സമ്പുഷ്ടീകരിക്കുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.