മെഡിക്കല്‍, എന്‍ജി. അലോട്ട്‌മെന്റ് ലിസ്റ്റ് നാളെ; വെബ്‌സൈറ്റില്‍ പരിശോധിക്കാം

തിരുവനന്തപുരം- എംബിബിഎസ്, ബിഡിഎസ്, എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, അഗ്രികള്‍ച്ചര്‍, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ് കോഴ്‌സുകളിലെ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ ഓപ്ഷന്‍ രജിസ്‌ട്രേഷനുള്ള സമയപരിധി അവസാനിച്ചു.
ഞായര്‍ രാവിലെ പത്തുവരെ ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലുള്ള അലോട്ട്‌മെന്റ് തിങ്കളാഴ്ച വൈകിട്ട് പ്രസിദ്ധീകരിക്കുമെന്ന് പ്രവേശന കമിഷണര്‍ അറിയിച്ചു.
www.cee.kerala.gov.in വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പ്രവേശന ഷെഡ്യൂളും വെബ്‌സൈറ്റില്‍ ലഭ്യമാകും. വിവരങ്ങള്‍ക്ക്: 04712332123, 2339101, 2339102, 2339103,  2339104.

 

Latest News