ആള്‍ക്കൂട്ട അക്രമത്തില്‍ നിന്ന് രക്ഷ തേടി  മുസ്‌ലിം ഉദ്യോഗസ്ഥന്‍ പേര് മാറ്റുന്നു 

ഭോപാല്‍- ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണ സംഭവങ്ങളെ തുടര്‍ന്ന് മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിലെ ഒരു മുസ്‌ലിം  ഉദ്യോഗസ്ഥന്‍ തന്റെ പേര് മാറ്റാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തെ മുസ്‌ലിം സമുദായത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക നിയാസ് ഖാന്‍ എന്ന ഉദ്യോഗസ്ഥന്‍പങ്കുവെച്ച ട്വീറ്റുകളില്‍ വ്യക്തമാക്കി. 'വിദ്വേഷത്തിന്റെ വാളില്‍ നിന്ന്' സ്വയം രക്ഷ നേടണമെങ്കില്‍ തന്റെ മുസ്ലീം സ്വത്വം മറച്ചുവെക്കേണ്ടത് അനിവാര്യമാണെന്നും പുതിയ പേര് സ്വീകരിക്കുന്നതിന് കാരണം ഇതാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ പേര് അക്രമാസക്തരായ ജനക്കൂട്ടത്തില്‍ നിന്ന് എന്നെ രക്ഷിക്കും,'' അദ്ദേഹം പറഞ്ഞു. ഇസ്ലാമിക തൊപ്പി ധരിക്കുന്ന, കുര്‍ത്ത ധരിക്കുന്ന, താടിയുള്ള  ഒരു സാധാരണ മുസ്‌ലീമായി കാണപ്പെടാത്തതിനാല്‍ മാത്രമുണ്ടാകുന്ന വിദ്വേഷത്തില്‍ നിന്നും അക്രമത്തില്‍ നിന്നും പുതിയ പേര് സ്വീകരിക്കുന്നതിലൂടെ എളുപ്പത്തില്‍ രക്ഷപ്പെടാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Latest News