Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യൻ ഹജ് ഇൻഫർമേഷൻ ആപ്പിന് വൻ സ്വീകാര്യത

ജിദ്ദ- കോൺസുലേറ്റ് വികസിപ്പിച്ച ഇന്ത്യൻ ഹജ് ഇൻഫർമേഷൻ ആപ്പിന് വൻ ജനകീയതയാണ് ലഭിച്ചതെന്ന് അംബാസഡർ ഡോ. ഒസാഫ് സഈദും കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖും പറഞ്ഞു. ഓന്നേകാൽ ലക്ഷത്തോളം പേർ ഇതിനകം ആപ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ഹാജിമാരുടെ ഫീഡ് ബാക്ക് ലഭിക്കത്തക്ക രീതിയിൽ ചില മാറ്റങ്ങൾ ആപ്പിൽ ഈ വർഷം വരുത്തിയിട്ടുണ്ട്. ഹാജിമാരുടെ സൗകര്യങ്ങളും സേവനങ്ങളും കൂടുതൽ മികവുറ്റതാക്കുന്നതിനും പരാതികൾക്ക് ഉടൻ പരിഹാരം കാണുന്നതിനും ഹാജിമാരുടെ ലൊക്കേഷൻ കണ്ടെത്തുന്നതിനും ആപ് ഏറെ സഹായകരമാണ്. സാമൂഹ്യ മാധ്യങ്ങളിലൂടെ ദിനേന അപ്പപ്പോഴുള്ള വിവരങ്ങൾ അപ്‌ലോഡ് ചെയ്ത് ഹാജിമാരുടെ എല്ലാ കാര്യങ്ങളും എവിടെ നിന്നും എപ്പോഴും അറിയാവുന്ന വിധത്തിൽ ഐ.ടി ടീം സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ഏതു സമയവും ബന്ധപ്പെടാവുന്ന വിധം ടോൾ ഫ്രീ, വാട്‌സ്ആപ് നമ്പറുകളും ലഭ്യമാണ്. ടോൾ ഫ്രീ നമ്പർ: 8002477786, വാട്‌സാപ്: 00966 543891481, ഹെൽപ് ലൈൻ: 00966 12 5458000, ഓൺലൈൻ പരാതി സെൽ നമ്പർ: 00966 12 5496000.

 

Latest News