കൊച്ചി-ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികന്‍ റിമാന്‍ഡില്‍. പെരുമ്പടത്തെ ബോയ്സ് ഹോമില്‍നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് അറസ്റ്റിലായ ജെറി എന്ന ഫാദര്‍ ജോര്‍ജിനെയാണ് റിമാന്‍ഡ് ചെയ്തത്. ഇയാള്‍ ഡയറക്ടറായ സ്ഥാപനത്തിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
ബോയ്സ് ഹോമിലുണ്ടായിരുന്ന ആറ് കുട്ടികളാണ് പീഡനം സഹിക്കാതെ ശനി രാത്രി രക്ഷപ്പെട്ടത്. ഇവര്‍ വഴിയില്‍വെച്ച് ഒരാളുടെ ഫോണ്‍ വാങ്ങി വീട്ടിലേക്ക് വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളെത്തി നാട്ടുകാരെ വിവരം അറിയിക്കുകയും നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് വൈദികനെ പള്ളുരുത്തി പോലിസ് സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു.
വൈദികനെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയതായി പോലീസ് പറഞ്ഞു.